സ്‌കൂള്‍ ബസിറങ്ങിയ വിദ്യാര്‍ഥി അതേ വാഹനമിടിച്ചു മരിച്ചു

Update: 2025-11-07 15:19 GMT

മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ വിദ്യാര്‍ഥി മരിച്ചു. മുസ്‌ലിയാരങ്ങാടിയില്‍ കുമ്പളപ്പറമ്പ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് അപകടം.

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ ബസ് ഡ്രൈവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുവെച്ചു തന്നെ കുട്ടി മരിച്ചതായാണ് റിപോര്‍ട്ട്. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.