അലാസ്‌ക-കാനഡ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം

Update: 2025-12-07 03:02 GMT

ജുന്യൂ: അലാസ്‌ക-കാനഡ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല.

അലാസ്‌കയിലെ ജുന്യൂവില്‍ നിന്ന് ഏകദേശം 370 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറും കാനഡയിലെ യുക്കോണിലെ വൈറ്റ്‌ഹോഴ്‌സില്‍ നിന്ന് 250 കിലോമീറ്റര്‍ പടിഞ്ഞാറുമായാണ് ഭൂകമ്പത്തിന്റെ ഉപകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അലാസ്‌കയിലെ യാകുടാറ്റില്‍ നിന്ന് ഏകദേശം 91 കിലോമീറ്റര്‍ അകലെ, 10 കിലോമീറ്റര്‍ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്. പ്രധാന ചലനത്തിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങളും റിപോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Tags: