തിരുവനന്തപുരം: എന്യുമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യാന്‍ പോകുന്ന ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാള്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ക്കുറ്റം ചുമത്തും. സോഷ്യല്‍മീഡിയയിലുടെ വ്യാജപ്രചാരണവും അധിക്ഷേപവും നടത്തിയാലും നടപടിയെടുക്കും. വീടുകളില്‍ ബിഎല്‍ഒമാര്‍ എത്തുമ്പോള്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ആവശ്യമായ സഹായം നല്‍കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.