തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-07-03 03:42 GMT

തിരുവനന്തപുരം: പോത്തന്‍കോട് തെരുവു നായ ആക്രമണം. ഇരുപതോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പോത്തന്‍കോട് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ ആക്രമണം ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെ തുടര്‍ന്നു. തെരുവു നായയെ കണ്ടെത്തി പിടികൂടാനായിട്ടില്ല. മൂന്നു സ്ത്രീകളും ഒന്‍പതു ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പെടെയുള്ളവര്‍ക്ക് കടിയേറ്റിട്ടുണ്ട്. എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവര്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സ തേടി.