കോട്ടയത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; ഒരാഴ്ചക്കിടെ കടിയേറ്റത് 15ലധികം പേര്‍ക്ക്

Update: 2025-09-20 09:44 GMT

കോട്ടയം: കോട്ടയത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒരാഴ്ചക്കിടെ ഇവിടെ കടിയേറ്റത് 15ലധികം പേര്‍ക്കാണ്. നാഗമ്പടത്ത് മാത്രം തെരുവുനായ കടിച്ചത് 11 ലധികം പേരെയാണ്. പല ആളുകള്‍കക്കും നായ്ക്കളുടെ ആക്രണത്തില്‍ ഗുരുതരപരിക്കുകളാണുള്ളത്.

മുന്‍ നഗരാസഭാധ്യക്ഷന്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ക്കും കടിയേറ്റെന്ന് റിപോര്‍ട്ടുകളുണ്ട്. പിടികൂടിയ നായ്ക്കള്‍ ചത്തുപോകുന്നതും ആളുകള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടുകള്‍ വന്നാലെ പേവിഷബാധ ഉണ്ടോ എന്ന് പറയാനാകൂ എന്ന് അധികൃതര്‍ പറയുന്നു. കുട്ടികള്‍ക്കും കാല്‍നടയാത്രികര്‍ക്കും ഇവിടെ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ വാഹനത്തില്‍ പോകുന്നവര്‍ക്കും രക്ഷയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിനുമുന്നില്‍ നായ്ക്കള്‍ വട്ടം ചാടുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പാല്‍,പത്രം എന്നിവ വിതരണം ചെയ്യുന്നവര്‍ക്ക് നായ്ക്കളുടെ ശല്യം വലിയ രീതിയിലുള്ള പ്രശ്്‌നങ്ങളുണ്ടാക്കു്‌നനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.നായ്ക്കളുടെ ശല്യം കാരണം കുട്ടികളെ പുറത്തേക്കു വിടാന്‍ തന്നെ ഭയമാണെന്നും ഇവര്‍ പറയുന്നു.

അതേസമയം, ജില്ലയില്‍ തെരുവുനായ്ക്കളുടെ എണ്ണം 16000ത്തിലധികമാണെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെ കണക്കില്‍ പറയുന്നു.

Tags: