കോട്ടയത്ത് തെരുവു നായകള്‍ കൂട്ടത്തോടെ ചത്ത സംഭവം;പോലിസ് കേസെടുത്തു

Update: 2022-09-13 06:45 GMT

കോട്ടയം: കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലിസ് കേസെടുത്തു.കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.

12 നായകളെയാണ് ഇന്നലെ ചത്ത നിലയില്‍ കണ്ടെത്തിയത്.നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മൃഗസ്‌നേഹികളുടെ പരാതിയെത്തുടര്‍ന്ന് വെള്ളൂര്‍ പോലിസാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍.

Similar News