കണ്ണൂരില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. പൂമംഗത്തും മഴൂരിലുമാണ് തെരുവുനായ ആക്രമണം നടത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം . സ്‌കൂളിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടു വരുന്ന സ്ത്രീക്കും കടിയേറ്റു. നാലു പേരെയും തളിപ്പറമ്പ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്തു. നിലിവില്‍ ഇവരെ കടിച്ച നായ ചത്തെന്നാണ് റിപോര്‍ട്ടുകള്‍.