അമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

Update: 2025-06-18 10:06 GMT

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ കാല്‍നടയാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. അമ്പലപ്പുഴ പുറക്കാട് സ്വദേശിയായ ഗോപിക്കാണ് കടിയേറ്റത്. അയല്‍വാസിയുടെ വീട്ടിലെ ചടങ്ങിനു പങ്കെടുത്ത് മടങ്ങുമ്പോഴാണ് നായ ആക്രമിച്ചത്.

തെരുവുനായ പ്രദേശത്തെ മറ്റു വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചുവെന്നു നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പേടിയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു, പ്രദേശത്തെ മാലിന്യകൂമ്പാരമാണ് തെരുവുനായ്ക്കള്‍ ഇവിടെ അലഞ്ഞു നടക്കുന്നതിനു കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: