മലപ്പുറം: മലപ്പുറത്ത് നാലുവയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. വടേക്കേക്കുളമ്പ് സ്വദേശി ആയിഷയ്ക്കു നേരെയാണ് തെരുവുനായ ആക്രണം ഉണ്ടായത്. കുട്ടി വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് ആക്രമണം. നായയെ കണ്ട കുട്ടി ഓടുകയും നായ പുറകെ ഓടുകയുമായിരുന്നു. സംഭവം ഉടന്‍ തന്നെ വീട്ടുകാര്‍ കണ്ടതോടെ നായ ഓടി രക്ഷപ്പെട്ടു. കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് വിവരം.