കല്ലറയില്‍ തെരുവുനായ ആക്രമണം; വയോധികന് പരിക്ക്

Update: 2025-12-17 09:45 GMT

തിരുവനന്തപുരം: കല്ലറയില്‍ വയോധികനെ തെരുവുനായ ആക്രമിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. 70കാരനായ നളിനാക്ഷനാണ് തെരുവുനായയുടെ കടിയേറ്റത്. നായ കടിച്ചതോടെ ഉടുത്ത മുണ്ട് ഉപേക്ഷിച്ച് നളിനാക്ഷന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മുമ്പും ഈ പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. വനപ്രദേശമായതിനാല്‍ റോഡിന്റെ സൈഡില്‍ വലിയ രീതിയില്‍ മാലിന്യം പുറന്തള്ളപ്പെടുന്നുണ്ട്. സിസിടിവി ക്യാമറകള്‍ വച്ചിട്ടുണ്ടെങ്കിലും ഇത് നിര്‍ബാധം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഭക്ഷണ വേസ്റ്റുകളടക്കമുള്ള മാലിന്യങ്ങള്‍ തള്ളുന്നത് തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Tags: