കോഴിക്കോട് തിരുവണ്ണൂരില്‍ തെരുവുനായ ആക്രമണം; മദ്രസ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Update: 2025-12-05 05:34 GMT

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരില്‍ തെരുവുനായ ആക്രമണം. മദ്രസ വിദ്യാര്‍ഥിനിയെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മദ്രസ വിട്ടു വരുന്ന കുട്ടിക്കു പുറകെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. കുട്ടി ഓടുന്നതു കണ്ട് അതുവഴി പോയ ബൈക്ക് യാത്രികന്‍ നായ്ക്കളെ ഓടിക്കുകയായിരുന്നു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. മൃഗസ്‌നേഹികള്‍ പ്രദേശത്തെ നായ്ക്കള്‍ക്ക് ഭക്ഷണം കൊണ്ടുനല്‍കുന്നതും പ്രശ്‌നമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ കോര്‍പറേഷനില്‍ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു.

Tags: