മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികള്‍ക്ക് നേരെ കല്ലേറ്

Update: 2025-07-01 16:19 GMT

ബിലാസ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ ഹിന്ദുത്വര്‍ കല്ലെറിഞ്ഞു. പാസ്റ്റര്‍ വിജയ് സിങ് എന്നയാളുടെ വീട്ടില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ എത്തിയത്. തുടര്‍ന്ന് വീടിന് നേരെ കല്ലെറിഞ്ഞു. അതിന് ശേഷവും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ പോലിസ് പരാതികളില്‍ കേസെടുത്തു. ക്രിസ്ത്യന്‍ വിഭാഗക്കാരായ ചിലര്‍ ഹിന്ദു സ്ത്രീകളെ ലൈംഗികമായി സ്പര്‍ശിച്ചു എന്ന പരാതിയും ഹിന്ദുത്വര്‍ നല്‍കിയിട്ടുണ്ട്.