ഓഹരി വിപണികളില്‍ കനത്ത പ്രഹരം; സെന്‍സെക്‌സ്-നിഫ്റ്റി സൂചികകള്‍ ഇടിഞ്ഞു

Update: 2026-02-13 09:22 GMT

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ആഗോള ഓഹരി വിപണികളില്‍ കനത്ത പ്രഹരമാണ് സൃഷ്ടിക്കുന്നത്.സെന്‍സെക്‌സ്-നിഫ്റ്റി സൂചികകള്‍ ഇടിഞ്ഞപ്പോള്‍ ഐടി ഓഹരികളിലാണ് ഏറ്റവും വലിയ ആഘാതം പ്രകടമായത്. പ്രമുഖ ടെക് കമ്പനികളുടെ ഓഹരികള്‍ക്ക് ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തിയതോടെ നിക്ഷേപകരില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, അനിശ്ചിതത്വ സാഹചര്യത്തില്‍ സ്വര്‍ണം, വെള്ളി പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞതിന്റെ സൂചനകളും വിപണിയില്‍ പ്രകടമാണ്.

വെള്ളിയാഴ്ച രാവിലെ 10:45 വരെ സെന്‍സെക്‌സ് 739.44 പോയിന്റ് അഥവാ 0.89% താഴ്ന്ന് 82,932.25 ല്‍ വ്യാപാരം നടത്തി, നിഫ്റ്റി 241.45 പോയിന്റ് അഥവാ 0.94% താഴ്ന്ന് 25,598.10 ല്‍ എത്തി. ബിഎസ്ഇയിലെ മുന്‍നിര 30 ഓഹരികളില്‍ ഇരുപത്തിയേഴ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. ഐടി ഓഹരികള്‍ ഏകദേശം 6% ഇടിഞ്ഞു. റിലയന്‍സ് ഓഹരികളും 1.40% ഇടിഞ്ഞു.

Tags: