വളയത്ത് സ്റ്റീല്‍ ബോംബ് കണ്ടെത്തി

Update: 2025-07-07 05:52 GMT

കോഴിക്കോട്: വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. നിരവുമ്മലിലെ നടുക്കണ്ടിയില്‍ ദാമോദരന്റെ കടക്ക് മുന്നിലാണ് സ്റ്റീല്‍ കണ്ടെയ്‌നര്‍ കണ്ടെത്തിയത്.കണ്ടെയ്‌നറിന്റെ മൂടി ഭാഗം തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. വെടിമരുന്ന് ഉള്‍പ്പെടെയുള്ളവ നിലത്ത് ചിതറി കിടന്നിരുന്നു. വളയം പോലിസ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.