താമരശേരി: വയല്‍ ഉഴുത്തു മറിക്കുന്നതിനിടയില്‍ ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു. ട്രാക്ടര്‍ ഡ്രൈവര്‍ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസന്‍ (52) ആണ് മരിച്ചത്. വ്യാഴാഴ്ച വയല്‍ രാവിലെ 10.30ടെയാണ് അപകടം. ഞാറ്റുപറമ്പത്ത് പരേതരായ കരിയാത്തന്റെയും കൊല്ലായിയുടെയും മകനാണ്. ഭാര്യ: സുലോചന. മക്കള്‍: അരുണ്‍ ഹരിദാസ്, ഹിരണ്‍ ഹരിദാസ്. സഹോദരങ്ങള്‍: ശാരദ, സൗമിനി, പരേതനായ ശശി.