കപ്പ് ആരടിക്കും? കണ്ണൂരോ തൃശൂരോ? സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്ന് കൊടിയിറങ്ങും
തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂര്‍ ഇന്ന് കൊടിയിറങ്ങും. തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും. കലോല്‍സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി വി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും.
സ്വര്‍ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില. സമാപന ദിവസമായ ഇന്ന് എട്ട് ഇനങ്ങളിലാണ് മല്‍സരം. ഉച്ചയോടെ മല്‍സരങ്ങളെല്ലാം പൂര്‍ത്തിയാകും. അഞ്ചുദിവസങ്ങളിലായി 249 ഇനങ്ങളിലായിരുന്നു മല്‍സരം.