എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 ശതമാനം വിജയം

Update: 2025-05-09 10:06 GMT

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനണ് ഇക്കുറി വിജയശതമാനം. വിജയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും ഒരു ശതമാനം കുറവാണ്. കഴിഞ്ഞവര്‍ഷം 99.69 ആയിരുന്നു വിജയശതമാനം. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. വിജയശതമാനം കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാര്‍ഥി പരീക്ഷയെഴുതിയപ്പോള്‍, ഇതില്‍ 4,24,583 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. 61,449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവര്‍ മലപ്പുറം ജില്ലയിലാണ്. വൈകിട്ട് നാലു മണി മുതല്‍ എസ്എസ്എല്‍സി ഫലം വെബ് സൈറ്റില്‍ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Tags: