എസ്എസ്എസി റിക്രൂട്ട്‌മെന്റ് 2025: എംടിഎസ്, ഹവില്‍ദാര്‍ തസ്തികകളിലേക്ക് 7,948 ഒഴിവുകള്‍

Update: 2025-11-28 10:30 GMT

ന്യൂഡല്‍ഹി: മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്), ഹവില്‍ദാര്‍ (സിബിഐസി & സിബിഎന്‍) നിയമനത്തിനായുള്ള താത്ക്കാലിക ഒഴിവുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്എസി). വിവിധ റീജിയനുകള്‍, സംസ്ഥാനങ്ങള്‍, സംവരണ വിഭാഗങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ വിശദാംശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഈ വര്‍ഷം മൊത്തം 7,948 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 18 മുതല്‍ 25 വയസ്സ് പ്രായപരിധിയിലുള്ളവര്‍ക്ക് 6,078 എംടിഎസ് തസ്തികകള്‍, 18 മുതല്‍ 27 വയസ്സുവരെയുള്ളവര്‍ക്ക് 732 എംടിഎസ് ഒഴിവുകള്‍ എന്നിങ്ങനെയാണ് നിര്‍ണയം. കൂടാതെ സിബിഐസി, സിബിഎന്‍ കീഴിലുള്ള ഹവില്‍ദാര്‍ തസ്തികകളിലേക്ക് 1,138 ഒഴിവുകളും ലഭ്യമാണ്. മൊത്തം ഒഴിവുകളില്‍ 3,679 എണ്ണം പൊതുവിഭാഗത്തിന്റെയും, ഒബിസിക്ക് 1,973, എസ്സിക്ക് 859, എസ്ടിക്ക് 621, ഇഡബ്ല്യുഎസിന് 816 ഒഴിവുകളുമാണ്. ഭിന്നശേഷിക്കാര്‍ക്കായി 310, വിമുക്തഭടന്‍മാര്‍ക്കായി 731 ഒഴിവുകളും അനുവദിച്ചിട്ടുണ്ട്. ഡല്‍ഹിയിലൊഴിച്ച് 1,961 എംടിഎസ് ഒഴിവുകള്‍ ലഭ്യമാണെന്ന് പട്ടികയില്‍ വ്യക്തമാക്കുന്നു. വെസ്‌റ്റേണ്‍ റീജിയണില്‍ മഹാരാഷ്ട്രയില്‍ 732, ഈസ്‌റ്റേണ്‍ റീജിയണില്‍ പശ്ചിമ ബംഗാളില്‍ 542 ഒഴിവുകളാണ് രേഖപ്പെടുത്തിയത്.

ഹവില്‍ദാര്‍ തസ്തികകള്‍ വിവിധ സിബിഐസി-സിബിഎന്‍ കമ്മീഷണറേറ്റുകളിലായി വിഭജിച്ചിരിക്ക ഇതില്‍ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്‌നോ തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്നു. റീജിയന്‍/വിഭാഗ അടിസ്ഥാനത്തിലുള്ള കൃത്യമായ കണക്ക് ഔദ്യോഗിക പിഡിഎഫില്‍ നല്‍കിയിട്ടുണ്ട്. പ്രഖ്യാപിച്ചിരിക്കുന്ന ഒഴിവുകള്‍ താത്കാലികമാണെന്നും, വകുപ്പുകള്‍ പുതുക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാമെന്നും എസ്എസ്എസി അറിയിച്ചു.

Tags: