തിരുവനന്തപുരം: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. സിനിമാ സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.
ഇന്ന് രാവിലെയാണ് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ വിടവാങ്ങിയത്. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പി്കകുകയും ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.