മുംബൈ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് താനെയില്‍നിന്നുള്ള ജൂനിയര്‍ എഞ്ചിനീയറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റുചെയ്തു. ഒരു പ്രതിരോധ സാങ്കേതിക സ്ഥാപനത്തില്‍ ജൂനിയര്‍ എന്‍ജിനിയറായിരുന്ന രവീന്ദ്ര മുരളീധര്‍ വര്‍മ(27)യാണ് പിടിയിലായത്. ഇയാള്‍ക്ക് നേവല്‍ ഡോക്ക്‌യാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്നു. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തന്ത്രപ്രധാനമായ പ്രതിരോധവിവരങ്ങള്‍ നല്‍കിയെന്നാണ് വര്‍മയ്‌ക്കെതിരേയുള്ള ആരോപണം.