കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് തൂങ്ങിമരിച്ച നിലയില്‍

Update: 2025-07-11 09:13 GMT

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് ബിജു(26) തൂങ്ങിമരിച്ച നിലയില്‍. ഹരിഹര്‍ നഗറിലെ ക്വാട്ടേഴ്‌സിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജു ഇന്ന് രാവിലെ ഓഫീസില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാട്ടേഴ്‌സിന്റെ അടുക്കളയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: