സ്‌പൈഡര്‍ മാന്‍ വേഷത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തി യുവാവ്; 15,000 രൂപ പിഴയിട്ട് പോലിസ്
ഭുവനേശ്വര്‍: സ്‌പൈഡര്‍മാന്റെ വേഷം കെട്ടി ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ ഒഡീഷ പോലിസ് പിടികൂടി. ഹെല്‍മെറ്റില്ലാതെ ബൈക്ക് സ്റ്റണ്ട് നടത്തിയതിന് 15000 രൂപ പിഴയിട്ടു. അമിത ശബ്ദമുണ്ടാക്കാന്‍ ബൈക്കിന്റെ സൈലന്‍സര്‍ ഇയാള്‍ മോഡിഫൈ ചെയ്തിരുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് വിവിധ കുറ്റങ്ങള്‍ പ്രകാരം പിഴയിട്ടത്. ബൈക്ക് പോലിസ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.