'തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രത്യേക മേല്‍നോട്ടം വേണം'; ആലപ്പുഴ ഡിഎംഒയുടെ സര്‍ക്കുലര്‍
ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്ന ഉത്തരവുമായി ആലപ്പുഴ ജില്ലാ ആരോഗ്യവകുപ്പ്. ആരോഗ്യമേഖലയിലെ തുടര്‍ച്ചയായ വീഴ്ചകള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാറിനെ കടുത്ത വെട്ടിലാക്കുന്നുവെന്ന് ആലപ്പുഴ ഡിഎംഒ ആരോഗ്യസ്ഥാപനമേധാവികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ മേല്‍നോട്ടം വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒപി, കാഷ്വാലിറ്റി, എമര്‍ജന്‍സി കെയര്‍, ഡയഗ്‌നോസറ്റിക് പോയിന്റുകള്‍, ഫാര്‍മസി, മോര്‍ച്ചറി എന്നിവടങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ പ്രത്യേക മേല്‍നോട്ടം വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
യുഡിഎഫ് കാലത്ത് വിവിധ വകുപ്പുകളില്‍ നടന്ന അഴിമതികള്‍ തുറന്ന് കാണിക്കാന്‍ ഇരുണ്ട കേരളം എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് കഴിഞ്ഞ ദിവസവാണ് സിപിഎം തുടങ്ങിയത്. ആരോഗ്യ മേഖലയിലെ തുടര്‍ച്ചയായ വീഴ്ചകള്‍ നിരത്തിയാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. ഇതിലും വലിയ ഇരുണ്ടകാലമേതെന്ന് ചോദ്യം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ ശ്രദ്ധവേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിഎംഒ സ്ഥാപന മേധാവികള്‍ക്ക് അയച്ച സര്‍ക്കുലര്‍ പുറത്തുവന്നത്. സമാന സര്‍ക്കുലര്‍ മറ്റിടങ്ങളിലും അയക്കാനാണ് നീക്കം.