ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കണം; സുപ്രിംകോടതിയില്‍ ഹരജി
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയാന്‍ നിലവിലുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണെന്നും പ്രത്യേക നിയമം നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സുപ്രിംകോടതിയെ സമീപിച്ചു. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനയാണ് കോടതിയില്‍ ഹരജി നല്‍കിയത്. ദലിത് സോഫ്റ്റ്അവെയര്‍ എന്‍ജിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഹരജി
ദുരഭിമാനക്കൊലപാതക കേസുകളില്‍ കൃത്യമായ വിവരശേഖരണം, വേഗത്തിലുള്ള വിചാരണ, സാക്ഷി സംരക്ഷണം, ഒരു പ്രത്യേകവിഭാഗം അതിക്രമമായി അംഗീകരിക്കല്‍ എന്നിവയ്ക്ക് വഴിയൊരുക്കണമെന്നാണ് ആവശ്യം. നിലവിലെ ശിക്ഷാരീതികളില്‍ മാറ്റം വരുത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ജൂലായ് 27നാണ് കവിന്‍ കൊല്ലപ്പെട്ടത്. കവിനുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരന്‍ സുര്‍ജിത്ത് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.