'ബഹിരാകാശ യാത്ര ഇതിലും എളുപ്പം'; ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പ്രതികരിച്ച് ശുഭാന്‍ഷു ശുക്ല
മുംബൈ: വൈറലായി ബെംഗളൂരു ടെക് ഉച്ചകോടിയില്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല പറഞ്ഞ വാക്കുകള്‍. നഗരത്തിലെ ട്രാഫിക്കിനെക്കുറിായിരുന്നു പരാമര്‍ശം. ബഹിരാകാശ യാത്ര ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിലൂടെ യാത്ര ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.
മറാതഹള്ളിയില്‍ നിന്ന് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഉച്ചകോടി വേദിയിലേക്ക് എത്താന്‍ (34 കിലോമീറ്റര്‍ ദൂരം) തന്റെ പ്രസംഗത്തിനായി നിശ്ചയിച്ചതിന്റെ മൂന്നിരട്ടി സമയം താന്‍ എടുത്തെന്ന് ശുക്ല പറഞ്ഞു. ഇതിനേക്കാള്‍ വേഗത്തില്‍ ബഹിരാകാശത്തെത്തുമെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ശുക്ലയുടെ പരാമര്‍ശത്തിന് മറുപടി നല്‍കിയ കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ ഗതാഗതവകുപ്പ് കാര്യക്ഷമമായി തന്നെ പ്രവര്‍ത്തിക്കുമെന്നും യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കാലുകുത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയാണ് ശുഭാന്‍ഷു ശുക്ല. ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ബഹിരാകാശദൗത്യം. 41 വര്‍ഷത്തിന് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന രാകേഷ് ശര്‍മ്മയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
