ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ക്ക് ഉത്തരവിട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

Update: 2026-03-31 07:51 GMT

കൊറിയ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍, ദക്ഷിണ കൊറിയയില്‍ ഊര്‍ജ്ജ പ്രതിസന്ധി. സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിന് കര്‍ശനവും അടിയന്തരവുമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി.

ദക്ഷിണ കൊറിയ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി മിഡില്‍ ഈസ്റ്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ നടപടികള്‍ ഉടനടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗത്തില്‍ ലീ പറഞ്ഞതായി യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

സാധ്യമായ പ്രതിസന്ധി കണക്കിലെടുത്ത് ബദല്‍ പദ്ധതികള്‍ തയ്യാറാക്കി വയ്ക്കാനും വിതരണത്തിലെ ഏത് തടസ്സവും നേരിടാന്‍ തയ്യാറാകാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ദക്ഷിണ കൊറിയയുടെ എണ്ണ വിതരണത്തിന്റെ 70 ശതമാനവും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് ലഭിക്കുന്നത്, അതിനാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുണ്ട്.

Tags: