ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് യൂന്‍ സൂക്ക് യോളിനെ അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ച് ദക്ഷിണ കൊറിയന്‍ കോടതി
സിയോള്‍: ദക്ഷിണ കൊറിയയുടെ മുന്‍ പ്രസിഡന്റ് യൂന്‍ സൂക്ക് യോളിനെ അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ച് ദക്ഷിണ കൊറിയന്‍ കോടതി. സൈനിക നിയമ പ്രഖ്യാപനത്തിനായി അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതില്‍ നിന്ന് അധികാരികളെ തടയാന്‍ പ്രസിഡന്‍ഷ്യല്‍ സുരക്ഷാ സേവനത്തെ അണിനിരത്തിയതിന് യൂന്‍ കുറ്റക്കാരനാണെന്ന് സിയോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി കണ്ടെത്തി.
'വ്യക്തിപരമായ സുരക്ഷയ്ക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടി, പ്രതി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ സ്വാധീനം ദുരുപയോഗം ചെയ്ത് സുരക്ഷാ സേവനത്തിലെ ഉദ്യോഗസ്ഥര്‍ വഴി നിയമാനുസൃത വാറണ്ടുകള്‍ നടപ്പിലാക്കുന്നത് തടഞ്ഞു, ' കോടതി പറഞ്ഞു.
തെറ്റായ സൈനിക നിയമ പ്രഖ്യാപനത്തിന്റെ പേരില്‍ യൂന്‍ നേരിടുന്ന ക്രിമിനല്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിധിയാണിത്. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷം,യൂന്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. യൂനിന്റെ അഭിഭാഷകരില്‍ ഒരാളായ യൂ ജങ്-ഹ്വ, വിഷയം രാഷ്ട്രീയപ്രേരിതമാണെന്നും അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി.