തിരുവനന്തപുരം: അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പകല്‍ക്കുറി ആശാന്‍വിള സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. അതിക്രമത്തിനിടെ പരുക്കേറ്റ അമ്മയെ പാരിപള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം പ്രതിയുടെ സഹോദരന്റെ മകള്‍ വീട്ടില്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീണു പരുക്കേറ്റു. തുടര്‍ന്ന് പള്ളിക്കല്‍ പോലിസ് എത്തി കസ്റ്റഡിയില്‍ എടുത്തു.