കോഴിക്കോട്:പുതുപ്പാടിയില്‍ മകന്‍ മാതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. മണവയല്‍ സ്വദേശി സഫിയക്കാണ് കുത്തേറ്റത്. 21കാരനായ റമീസിനെ പോലിസ് അറസ്റ്റ് ചെയ്തു. മകന്‍ ലഹരിക്കടിമയായിരുന്നു എന്ന് സഫിയ പറഞ്ഞു.
മുമ്പ് അമിതമായി ലഹരി ഉപയോഗിച്ചതിനേ തുടര്‍ന്ന് റമീസിനെ ഡി-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തിയ റമീസ് വീണ്ടും ലഹരി ഉപയോഗം തുടരുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. റമീസിന്റെ ആക്രമണത്തില്‍ മാതാവ് സഫിയയുടെ കൈക്ക് പരിക്കേറ്റു. നിലവില്‍ സഫിയ ആശുപത്രിയിലാണ്.