നോര്‍വേ രാജകുമാരനെതിരേ പീഡനക്കേസ്

Update: 2025-08-19 06:55 GMT

ഓസ്‌ലോ: നോര്‍വേ രാജകുമാരനെതിരെ പീഡനക്കേസെടുത്തു. രാജ്ഞി മെറ്റാ മാരറ്റിന്റെ മകനായ മാരിയസ് ബോര്‍ഗ് ഹോയ്ബിക്കിനെ(28)തിരെയാണ് ബലാത്സംഗം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം കുറ്റപത്രം നല്‍കിയത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇയാളെ പത്തുവര്‍ഷം വരെ തടവിന് ശിക്ഷിക്കാം. ബലാല്‍സംഗത്തിന് പുറമെ ജീവിത പങ്കാളിയോടുള്ള ക്രൂരത, ശാരീരിക ഉപദ്രവം, ഗാര്‍ഹിക പീഡനം, വധഭീഷണി തുടങ്ങി 32 വകുപ്പുകള്‍ പ്രകാരമാണ് കേസെന്ന് ഓസ്‌ലോ കോടതിയില്‍ പോലിസ് നല്‍കിയ കുറ്റപത്രം പറയുന്നു.

മെറ്റാ മാരറ്റിന് ഒരു ക്രിമിനല്‍ കേസ് പ്രതിയുമായുള്ള വിവാഹേതരബന്ധത്തിലെ മകനാണ് മാരിയസ് ബോര്‍ഗ് ഹോയ്ബിക്ക്. അങ്ങനെയാണ് മാരിയസ് ബോര്‍ഗ് ഹോയ്ബിക്ക് രാജകുമാരനായി മാറിയത്. നേരത്തെയും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രാജകുടുംബത്തിന് നിരന്തര തലവേദനയാണ്.

Tags: