ജയ്പൂര്‍: പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ രാജസ്ഥാന്‍ പോലിസ് വെടിവച്ചു കൊന്നു. ഡീഗ് സ്വദേശിയായ ആഷിഖിനെയാണ് പോലിസ് വെടിവച്ചു കൊന്നത്. ആഷിഖിന്റെ പിതാവ് ഹാഷിമിന് ഗുരുതരമായി പരിക്കേറ്റു. നിരവധി പശുക്കടത്ത് കേസുകളില്‍ പ്രതിയാണ് ആഷിഖെന്ന് പോലിസ് ആരോപിക്കുന്നു. ഭരത്പൂര്‍ റെയിഞ്ച് സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സുമായി ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്ന് ഡീഗിലെ പഹാഡി പോലിസ് അറിയിച്ചു.