വീട്ടില്‍ മദ്യപിച്ച് വന്നതിനെ ചോദ്യം ചെയ്ത പിതാവിനെ മകന്‍ ഇടിച്ചുകൊന്നു

Update: 2025-09-02 03:24 GMT

തിരുവനന്തപുരം: നെയ്യാറില്‍ മകന്‍ അച്ചനെ ഇടിച്ചുകൊന്നു. നെയ്യാര്‍ ഡാം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് പിതാവ് രവി(65)യുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് വീണ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചതിനെ ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവിനെ ആക്രമിച്ചതെന്ന് പോലിസ് പറഞ്ഞു. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.