കോഴിക്കോട്: അമ്മയെ കൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍. കൂത്താളി സ്വദേശി ലിനീഷിനെയാണ് പേരാമ്പ്ര പോലിസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് അമ്മ പത്മാവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. ലിനീഷ് കാല്‍മുട്ടുകൊണ്ട് അമ്മ പത്മാവതിയുടെ നെറ്റിയില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തില്‍ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പരിക്കേറ്റ പത്മാവതിയെ മകനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.