നെടുമ്പാശ്ശേരി: മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനെ മകന്‍ അടിച്ചുകൊന്നു. നെടുമ്പാശേരിയിലാണ് സംഭവം. പ്രതി ബിനുവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകം ഭൂമി സ്വന്തമാക്കാനെന്ന് നിഗമനം. മൂന്നുമാസമായി മാതാവ് അനിത മകനില്‍ നിന്നു മര്‍ദ്ദനമേല്‍ക്കുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍. ശരീരത്തില്‍ കമ്പ് കൊണ്ട് അടിച്ചതിന്റെ പാടുകള്‍ ഉണ്ട്. മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാതാവ് അനിതയെ ബിനു വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയും തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ ബിനുവിന്റെ ഭാര്യക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ്.