സോളിഡാരിറ്റി ഐക്യദാര്‍ഢ്യ ഇഫ്താര്‍

Update: 2025-03-15 14:08 GMT

മലപ്പുറം: മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ഇഫ്താര്‍. ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ത്ഥി താഹിര്‍ ജമാല്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് റമദാന്‍ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം അധ്യക്ഷ വഹിച്ചു.

മുജീബ് കാടേരി (ചെയര്‍മാന്‍, മലപ്പുറം നഗരസഭ), ശരീഫ് കുറ്റൂര്‍ (യൂത്ത് ലീഗ്), മുസ്ഫര്‍ (ഐഎസ്എം ഈസ്റ്റ്), ബാസിത്ത് താനൂര്‍, വി ടി എസ് ഉമര്‍ തങ്ങള്‍, അഡ്വ അമീന്‍ യാസിര്‍ (ഫ്രറ്റേണിറ്റി), ഫൈസല്‍ ബാബു, ഫിറോസ് ബാബു (ഐഎസ്എം വെസ്റ്റ്), ഇല്യാസ് മോങ്ങം (ഐഎസ്എം ഈസ്റ്റ്), ഇര്‍ഷാദ് മൊറയൂര്‍ (എസ്ഡിപിഐ), ജംഷീല്‍ അബൂബക്കര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), അഡ്വ. അസ്‌ലം പള്ളിപ്പടി (എസ്‌ഐഓ), സാദിഖ്(എംഎസ്എസ്), ഫഹദ് (എംഇഎസ് ), ഹാരിസ് (ഐഎസ്എഫ്), മജീദ്, ഉദയകുമാര്‍ (മദ്യ നിരോധന സമിതി), റിഫത്ത് റഹ്മാന്‍ (സോളിഡ് ബിസിനസ്), നാദിര്‍ (കമ്മിറ്റ്), മനാഫ് (MEC 7), കലാം ആലുങ്ങല്‍ (നാഷണല്‍ യൂത്ത് ലീഗ്), അഡ്വ. അമീന്‍ മോങ്ങം (ആക്ടിവിസ്റ്റ്), ബാദുഷ (തെളിച്ചം), ഫാദര്‍ ജോണ്‍ ദാസ്, ഐ സമീല്‍, അജ്മല്‍ കെ പി തുടങ്ങിയവര്‍ പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷബീര്‍ വടക്കാങ്ങര നന്ദി പറഞ്ഞു.