ലിവ് ഇന്‍ പാര്‍ടണറായ പോലിസുകാരിയെ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചു കൊന്നു

Update: 2025-07-20 05:38 GMT

അഹമദാബാദ്: ലിവ് ഇന്‍ പാര്‍ടണറായ പോലിസുകാരിയെ സിആര്‍പിഎഫ് ജവാന്‍ വെടിവച്ചു കൊന്നു. കച്ചിലെ അഞ്ജാര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയായ അരുണാബെന്‍ ജാദവാ(25)ണ് കൊല്ലപ്പെട്ടത്. പ്രതിയും ലിവ് ഇന്‍ പാര്‍ടണറുമായ ദിലീപ് ധാംഗ്ചിയ അഞ്ജാര്‍ പോലിസ് സ്‌റ്റേഷനില്‍ തോക്കുമായെത്തി കീഴടങ്ങി.വെള്ളിയാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തിനിടെ ദിലീപിന്റെ അമ്മയെ കുറിച്ച് അരുണാബെന്‍ മോശമായി സംസാരിച്ചതാണ് കൊലപാതകത്തിന് കാരണം. മണിപ്പൂരില്‍ ആണ് പ്രതിയുടെ പോസ്റ്റിങെന്ന് പോലിസ് അറിയിച്ചു. 2021ല്‍ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.