ശ്രീനഗര്‍: ജമ്മുവിലെ നഗ്രോട്ട ആര്‍മി സ്‌റ്റേഷന് നേരെ വെടിവയ്പ്പ്. ഒരു സൈനികന് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍മി സ്റ്റേഷനെ ആക്രമിക്കാന്‍ ശ്രമിച്ചയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. സ്റ്റേഷന് സമീപത്തെ സംശയാസ്പദമായ രീതിയില്‍ വന്നയാളെ സെന്‍ട്രി ചോദ്യം ചെയ്‌തെന്നും അത് വെടിവയ്പിലേക്ക് നയിച്ചെന്നും സൈനികന് പരിക്കേറ്റെന്നുമാണ് ഇന്ത്യാടുഡേ റിപോര്‍ട്ട് പറയുന്നത്.