പോര്‍ച്ചുഗലിന്റെ ഭരണതലപ്പത്തേക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ്

Update: 2026-02-09 10:41 GMT

ലിസ്ബണ്‍: പോര്‍ച്ചുഗലിലിന്റെ ഭരണതലപ്പത്തേക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ്. തീവ്ര വലതുപക്ഷ നേതാവ് ആന്‍ഡ്രെ വെഞ്ചുറയെ പിന്നിലാക്കി സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഹോസെ അന്റോണിയോ സെഗുറോ വിജയിച്ചു. ഇരുപത് വര്‍ഷത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഇടതുപക്ഷത്തുനിന്നും അധികാരത്തിലെത്തുന്ന പ്രസിഡന്റാണ് ഹോസെ അന്റോണിയോ സെഗുറോ.

പോര്‍ച്ചുഗലിലും വിദേശത്തുമുള്ള 11 ദശലക്ഷം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രോഖപ്പെടുത്തി. 66.7 ശതമാനം വോട്ടുകള്‍ നേടിയാണ് ഹോസെ അന്റോണിയോ സെഗുറോയുടെ വിജയം. 33.3 ശതമാനം വോട്ടുകള്‍ മാത്രമാണ് വെഞ്ചുറയ്ക്ക് ലഭിച്ചത്. രണ്ടാം വട്ട തിരഞ്ഞെടുപ്പാണ് നടന്നത്.

കഴിഞ്ഞമാസം നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ സെഗുറോ 31.1 ശതമാനം വോട്ടുനേടി ഒന്നാമതെത്തിയിരുന്നു. വെഞ്ചുറ രണ്ടാം സ്ഥാനത്തെത്തി. ആര്‍ക്കും അമ്പതുശതമാനത്തിലധികം വോട്ട് നേടാനാകാത്തതിലാണ് രണ്ടാംവട്ട വോട്ടെടുപ്പ് വേണ്ടിവന്നത്.

Tags: