സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2026-02-15 10:10 GMT

കാസര്‍കോട്: ജീവനൊടുക്കിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശാണ് മരിച്ചത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലിസ് ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആസാദ് നഗറിലെ വാടക കോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹമോചനത്തിന് ശേഷം ആണ്‍സുഹൃത്തിനോടൊപ്പമാണ് രേഷ്മ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴായി പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലിസ് ആണ്‍ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തത്.