സ്‌നൈപ്പര്‍ തോക്കുകള്‍, ആര്‍പിജികള്‍, പതിയിരുന്ന് ആക്രമണം: ഗസയിലെ വീഡിയോ പുറത്തുവിട്ട് അല്‍ ഖസ്സം ബ്രിഗേഡ്

Update: 2025-07-08 16:15 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് അല്‍ ഖസ്സം ബ്രിഗേഡ്. ഇസ്രായേല്‍ നടത്തുന്ന ഗിഡിയണ്‍ രഥം ഓപ്പറേഷന് മറുപടിയായ ദാവൂദിന്റെ കല്ലുകള്‍ എന്ന ഓപ്പറേഷന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു ഇസ്രായേലി ബുള്‍ഡോസറിനെ ആക്രമിക്കുന്നത് ചിത്രീകരിച്ചാണ് വീഡിയോ തുടങ്ങുന്നത്.

പിന്നീട് താല്‍ അല്‍-മുന്തറില്‍ രണ്ട് ഇസ്രായേലി സൈനികരെ വെടിവയ്ക്കുന്നു. ഷെജയ്യ പ്രദേശത്തെ ഒരു ആക്രമണമാണ് അടുത്തത്.