ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്; കുട്ടികള്‍ രക്ഷപ്പെട്ടു

Update: 2025-07-18 14:24 GMT

തൃശൂര്‍: കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയില്‍ നിന്നു പുസ്തകങ്ങളെടുക്കാന്‍ കുട്ടികള്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്. പിന്നാലെ കുട്ടികളെ ക്ലാസില്‍ നിന്നു മാറ്റി. പാമ്പിനെ തല്ലിക്കൊന്നു.