നെതന്യാഹുവിന് യാത്രാവിലക്കുമായി സ്ലൊവേനിയ
ആദ്യമായാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം വിലക്കേര്‍പ്പെടുത്തുന്നത്
ലൂബിയാന: ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യമായ സ്ലൊവേനിയ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം ഇസ്രായേലി നേതാവിന് യാത്രാ വിലക്കേര്‍പ്പെടുത്തുന്നത്. 2024ല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ സ്ലൊവേനിയ അംഗീകരിച്ചു. പിന്നീട് ഗസയിലെ വംശഹത്യയുടെ പശ്ചാത്തലത്തില്‍ വിവിധ ഇസ്രായേലി മന്ത്രിമാര്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. ഇതിന് ശേഷം ആഗസ്റ്റില്‍ ഇസ്രായേലി ആയുധങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി.