ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുനിലവാരത്തില്‍ നേരിയ പുരോഗതി. 'വളരെ മോശം' എന്നതില്‍ നിന്ന് 'മോശം' എന്നതിലേക്കാണ് നിലവില്‍ എത്തി നില്‍ക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എങ്കിലും ആരേഗ്യകരമായ അവസ്ഥയല്ല ഡല്‍ഹിയിലേതെന്ന് അവര്‍ വ്യക്തമാക്കി.
അലിപൂര്‍, വസീര്‍പൂര്‍, ബവാന, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മലിനീകരണ തോത് 'ഗുരുതരമായ' സ്ഥിതിയിലായിരുന്നു. 402 നും 421 നും ഇടയിലായിരുന്നു ഇവിടത്തെ മലിനീകരണതോത്. എന്നാല്‍ നിലവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കനുസരിച്ച് മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക 230ലേക്ക് എത്തിയിട്ടുണ്ട്. പ്രദേശങ്ങളില്‍ നേരിയ തരത്തിലുള്ള മൂടല്‍മഞ്ഞും തുടരുകയാണ്.