കോഴിക്കോട്: കോഴിക്കോട്ട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ജബ്ബാര്‍, അഷ്‌റഫ് എന്നിവരാണ് മരിച്ചത്.വലിയങ്ങാടി പാസ്‌പോര്‍ട്ട് ഓഫീസിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പൊളിക്കാന്‍ അനുമതി തേടിയിരുന്ന കെട്ടിടമാണെന്നാണ് റിപോര്‍ട്ടുകള്‍.
പൊളിക്കാന്‍ വച്ചിരുന്ന കെട്ടിടത്തില്‍ അനധികൃതമായി കച്ചവടം നടന്നുവരികയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.