തിരുവനന്തപുരം: വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്ന ആളുകളാണ് അസ്ഥികൂടം കണ്ടത്. ഉടനെ പോലിസിനെ വിവരം അറിയിച്ചു. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. പ്രദേശവാസിയായ ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പോലീസില്‍ പരാതി ലഭിച്ചിരുന്നു.