വണ്ടിപ്പെരിയാറില്‍ വീണ്ടും പീഡന ശ്രമം;അഞ്ച് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

Update: 2022-02-10 07:59 GMT
ഇടുക്കി:വണ്ടിപ്പെരിയാറില്‍ വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സമീപവാസിയായ അറുപത്തിയഞ്ച് കാരനെ വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് കേരളത്തെയാകെ ഞെട്ടിച്ച ആറുവയസ്സുകാരുയടെ കൊലപാതകം വണ്ടിപ്പെരിയാറില്‍ നടന്നത്.ഇതിന് പിന്നാലെയാണ് വീണ്ടും വണ്ടിപ്പെരിയാറില്‍ അഞ്ചുവയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്നിരിക്കുന്നത്. രണ്ട് ദിവസ്സം മുമ്പാണ് സംഭവം നടന്നത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് സമീപവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജോലികഴിഞ്ഞ് മടങ്ങിയെത്തിയ മാതാപിതാക്കളോട് പെണ്‍കുട്ടി സംഭവം പറയുകയും പിന്നീട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് വണ്ടിപ്പെരിയാര്‍ സി ഐ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News