ചെട്ടിപ്പടിയില്‍ ആറാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-12-27 13:54 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ ആറാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. റെയില്‍പ്പാളം മുറിച്ച് കടക്കുന്നതിനിടേയാണ് ട്രെയിന്‍ തട്ടിയത്. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന പുതിയ നാലകത്ത് ഫൈസല്‍-ഷാഹിന ദമ്പതികളുടെ മകന്‍ അമീന്‍ഷാ ഹാഷിം(11)എന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടടുത്ത് വീട്ടില്‍ നിന്ന് ബന്ധു വീട്ടിലേക്ക് പോകാന്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.