'രക്തസ്രാവത്തോടെ വീട്ടിലെത്തി ആറു വയസ്സുകാരി'; ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ക്രൂരബലാല്‍സംഗത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാകാത്താവര്‍

Update: 2026-01-28 05:56 GMT

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ആറ് വയസ്സുകാരി ബലാല്‍സംഗത്തിനിരയായി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളാണ് പ്രതികള്‍. ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു. 10,13,14 വയസ്സുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. മൂന്നാമത്തെ കുട്ടിക്കും കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്.

ജനുവരി 18ന് വൈകുന്നേരമാണ് സംഭവം നടന്നത്. പിതാവിനൊപ്പം പുറത്തുപോയി മിഠായി വാങ്ങി മടങ്ങുകയായിരുന്നു പെണ്‍കുട്ടി. വീട്ടിലേക്കുള്ള വഴിയില്‍ പിതാവ് കുട്ടിയെ ഇറക്കിവിട്ട സമയത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും കുട്ടിയുടെ കൈകള്‍ കെട്ടിയിടുകയും വായ മൂടിക്കെട്ടുകയും ചെയ്ത ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

രക്തസ്രാവത്തോടെ അവശനിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. ഭയം കാരണം ആദ്യം വീണതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ബോധരഹിതയായി. മുഖത്ത് വെള്ളമൊഴിച്ച് ഉണര്‍ത്തിയ ശേഷം മാതാപിതാക്കള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് അയല്‍വാസിയായ 13-കാരനും മറ്റ് രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന് നടത്തിയ ക്രൂരത കുട്ടി വെളിപ്പെടുത്തിയത്.

Tags: