സ്റ്റീല്‍വേലിക്കുള്ളില്‍ ആറുവയസുകാരന്റെ തലകുടുങ്ങി

Update: 2025-02-24 12:25 GMT

വടകര: ജില്ലാ ആശുപത്രിയിലെ സ്റ്റീല്‍വേലിക്കുള്ളില്‍ ആറു വയസുകാരന്റെ തല കുടുങ്ങി. മാതാവിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടി കളിക്കുന്നതിനിടെ സ്റ്റീല്‍വേലിക്കുള്ളില്‍ തലയിടുകയായിരുന്നു. തല ഊരാന്‍ കഴിയാത്തത് ഏറെ പരിഭ്രാന്തി പടര്‍ത്തി. ആശുപത്രി അധികൃതരും ജീവനക്കാരും മറ്റു രോഗികളുമെല്ലാം കൂടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമന സേനയും പോലിസും ചേര്‍ന്ന് സ്റ്റീല്‍വേലി മുറിച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. അരമണിക്കൂറിലേറെ നേരം കുട്ടി കുടുങ്ങിക്കിടന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.