ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മൂന്നു പേര്‍ക്ക് പരിക്ക്

Update: 2025-11-21 04:18 GMT

പാലക്കാട്: ആലത്തൂര്‍ പാടൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തോലനൂര്‍ ജാഫര്‍-ജസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദമാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോയില്‍ എതിര്‍ ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന കുട്ടിയുടെ മാതാവ് ജസീന, ജസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജസീനയുടെയും ഉമ്മയുടെയും പരിക്ക് ഗുരുതരമാണ്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.